ബി.ജെ.പിക്കെതിരെ രാജ്യത്ത് വലിയ അടിയൊഴുക്കുണ്ടെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോയാത്രയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രതിപക്ഷകക്ഷികളുടെയെല്ലാം യോജിപ്പാണ് ജനം ആഗ്രഹിക്കുന്നത്.അതിനായി കോണ്ഗ്രസ്മുന്കയ്യെടുക്കുമെന്നും രാഹുല്‍ പറഞ്ഞു.
താന്‍ എന്താ ബുള്ളറ്റ് പ്രൂഫ് കാറുമായി നടക്കണോ? താന്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതായി കേന്ദ്രആഭ്യന്തരവകുപ്പ് നല്കുന്ന മുന്നറിയിപ്പിനെ കുറിച്ച് രാഹുല്‍ ചോദിച്ചതിങ്ങനെ. അവര്‍ റോഡ് ഷോയുമായി നടന്നപ്പോള്‍ സുരക്ഷാവീഴ്ചയുണ്ടായിരുന്നില്ലേ? എല്ലാ പ്രതിപക്ഷനേതാക്കളെയും ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആര്‍ക്കും ഇതിലേക്ക് വരാം. മമതക്കും ആര്‍ക്കും. ഇത് ഇന്ത്യയുടെ സ്നേഹയാത്രയാണ്.
തനിക്കെതിരെ നടത്തുന്ന പ്രചാരണം വിലപ്പോവില്ല. സത്യത്തെ തോല്പിക്കാനാവില്ല-രാഹുല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ജോഡോ യാത്ര പ്രതീക്ഷിച്ചതിലും വലിയവിജയമായത് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.