X
    Categories: indiaNews

സി പി ഐ എം പിന്തുണ വ്യക്തിക്കല്ല, നിയമവാഴ്‌ചയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണെന്ന് സീതാറാം യെച്ചൂരി

സിപിഐ എം പിന്തുണ വ്യക്തിക്കല്ല, നിയമവാഴ്‌ചയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണെന്ന് സി.പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിന്റെ പിന്തുണയും സഹതാപവും രാഹുൽ ഗാന്ധിക്ക്‌ ആവശ്യമില്ലെന്ന്‌ കേരളത്തിലെ ചില കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതും അദ്ദേഹത്തെ എംപിസ്ഥാനത്തുനിന്ന്‌ തിരക്കിട്ട്‌ അയോഗ്യനാക്കിയതും വിമർശങ്ങളോട്‌ ബിജെപി പ്രകടിപ്പിക്കുന്ന പ്രകടമായ അസഹിഷ്‌ണുതയ്‌ക്കും ഏകാധിപത്യസ്വഭാവത്തിനും തെളിവാണ്‌.കേന്ദ്ര ഏജൻസികൾ ബിജെപിയുടെ രാഷ്‌ട്രീയ ആയുധമായി മാറിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇഡിയും സിബിഐയും ബിജെപിയുടെ രാഷ്‌ട്രീയ ആയുധമായി മാറി. സംഭവങ്ങൾ ഊതിവീർപ്പിച്ച്‌ വിവിധ സംസ്ഥാനങ്ങളിൽ രാഷ്‌ട്രീയ എതിരാളികളെ കേസുകളിൽ കുടുക്കുന്നു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ ജയിലിൽ അടച്ചു. ആർജെഡി നേതാക്കളായ ലാലുപ്രസാദ്‌ യാദവിന്റെയും തേജസ്വി യാദവിന്റെയും കുടുംബാംഗങ്ങളെയും ബിആർഎസ്‌ നേതാവ്‌ കവിതയെയും മറ്റ്‌ പല നേതാക്കളെയും ലക്ഷ്യമിട്ട്‌ കേന്ദ്ര ഏജൻസികൾ നീങ്ങുന്നുവെന്നും നീങ്ങുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

അദാനി ഗ്രൂപ്പിന്റെ ഗുരുതര ക്രമക്കേടുകളെ ബിജെപി സർക്കാർ നിർലജ്ജം പ്രതിരോധിക്കുകയാണ് \. അദാനിഗ്രൂപ്പിന്റെ ക്രമക്കേടുകൾ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നും യെച്ചുരി ആവശ്യപ്പെട്ടു.

webdesk15: