രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. രാഹുല്‍ ഈമാസം 16ന് രാവിലെ 11 മണിക്ക് ചുമതല ഏറ്റെടുക്കും. ചരിത്രമുഹൂര്‍ത്തമാണ് ഇതെന്ന് തിരഞ്ഞെടുപ്പുസമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ 19 വര്‍ഷമായി പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന അമ്മ സോണിയയില്‍ നിന്നാണ് മകന്‍ അധികാരം ഏറ്റെടുക്കുന്നത്. നാലു തവണയോളം മാറ്റിവച്ച നടപടിക്രമമാണ് ഇതോടെ പൂര്‍ത്തിയായത്. കോണ്‍ഗ്രസില്‍ വലിയ മാറ്റത്തിന് ഇത് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍.
ഗുജറാത്ത് തിരഞ്ഞെടു്പ്പിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ അധികാരമേറ്റെടുക്കന്നതെന്നുള്ളത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് രാഹുലിന്റെ മികവായിട്ടായിരിക്കും വിലയിരുത്തപ്പെടുക.