X
    Categories: indiaNews

ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടി എന്തുവില നല്‍കാനും തയ്യാറാണെന്ന് രാഹുല്‍

ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം. അതിന് എന്തുവില നല്‍കാനും തയ്യാറാണെന്ന് രാഹുല്‍. കോടതിവിധിയെതുടര്‍ന്ന് ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ പ്രതികരണം അറിയിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറപ്പെടുവിച്ചത്. സൂറത്ത് കോടതി കഴിഞ്ഞദിവസം രാഹുലിനെ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മോദിയെന്ന് പേരുള്ളവരെല്ലാം കളളന്മാരായതെങ്ങനെ എന്ന് കര്‍ണാടകയില്‍ പ്രസംഗിച്ചതിനാണ് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കേസ് കൊടുത്തതും വിധി നേടിയതും.

Chandrika Web: