ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ‘ജനപ്രിയ’ ബജറ്റിനെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബജറ്റിലെ വാഗ്ദാനങ്ങളെയും പൊരുത്തക്കേടുകളെയും ചോദ്യം ചെയ്ത രാഹുല്‍, ഈ സര്‍ക്കാറിന് ഇനി ഒരു വര്‍ഷം കൂടിയല്ലേ എന്ന് ആശ്വാസം കൊള്ളുകയും ചെയ്യുന്നു.
‘നാലു കൊല്ലം കഴിഞ്ഞു: ഇപ്പോഴും കര്‍ഷകര്‍ക്ക് മികച്ച വില വാഗ്ദാനം ചെയ്യുന്നു.
നാലു കൊല്ലം കഴിഞ്ഞു: ബജറ്റിനോട് യോജിക്കാത്ത വ്യാമോഹ പദ്ധതികള്‍.
നാലു കൊല്ലം കഴിഞ്ഞു: യുവാക്കള്‍ക്ക് ജോലിയില്ല.
നന്ദിയുണ്ട്, ഇനിയൊരു കൊല്ലം കൂടിയല്ലേ ഉള്ളൂ…’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.