X

കൂട്ടബലാത്സംഗത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം കൊള്ളുന്നതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഠ്‌വ, ഉന്നോവ ക്രൂരപീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം ആചരിക്കുന്നത് അസ്വീകാര്യമാണെന്ന് രാഹുല്‍ തുറന്നടിച്ചു.

കഴിഞ്ഞ അര്‍ദ്ധ രാത്രി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിന് ശേഷം രാഹുല്‍ ട്വിറ്ററിലൂടെയാണ് മോദിക്കെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.

മിസ്റ്റര്‍ പ്രധാനമന്ത്രി, നിങ്ങളുടെ മൗനം അസ്വീകാര്യമാണ്..

1. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള വര്‍ദ്ധിച്ചുവരുന്ന അക്രമത്തെക്കുറിച്ച് നിങ്ങള്‍ എന്ത് ചിന്തിക്കുന്നു?

2. കുറ്റവാളികളും കൊലപാതകികളും സംസ്ഥാനത്ത് സംരക്ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

മറുപടികള്‍ക്കായി ഇന്ത്യ കാത്തിരിക്കുകയാണ്, പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങളായി രാഹുല്‍ ട്വീറ്റ് ചെയ്തു.

chandrika: