ന്യൂഡല്‍ഹി: മലയാളത്തിലും ബംഗാളിയിലും മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും. ‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനം എവിടെപ്പോയി’ എന്ന മുദ്രാവാക്യമാണ് ഇരുവരും വിളിച്ചത്. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതിനിടയിലാണ് വിവിധ ഭാഷകളില്‍ പ്രതിഷേധം അരങ്ങേറിയത്. ആറ്റിങ്ങല്‍ എം.പി എ സമ്പത്ത് മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചതോടെ രാഹുലും സോണിയയും ഏറ്റുവിളിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അംഗം ആദിര്‍ രഞ്ജന്‍ ബംഗാളിയില്‍ മുദ്രാവാക്യം വിളിച്ചതും ഇരുവരും ഏറ്റുവിളിച്ചു. കോതൈ ജെലോ എന്നായിരുന്നു ബംഗാളിയിലെ പ്രതിഷേധം. മോദിയുടെ പ്രസംഗം നീണ്ടുപോയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.