X
    Categories: NewsViews

പത്രികാ സമര്‍പ്പണം; രാഹുലും പ്രിയങ്കയും ഇന്ന് കോഴിക്കോട്ട് എത്തും

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഇന്ന് രാത്രി ഏഴ് മണിക്ക് കോഴിക്കോട്ട് എത്തും. കൂടെ സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടായിരിക്കും. ഇന്ന് രാത്രിയെത്തുന്ന രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലേക്ക് പോകും.

അസമിലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം ഗോഹട്ടിയില്‍ നിന്നാണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്. ഹെലികോപ്റ്ററില്‍ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലാണ് രാഹുല്‍ ഇറങ്ങുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് രാഹുല്‍ഗാന്ധിയെ സ്വീകരിക്കും. രാത്രി കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കുന്ന രാഹുല്‍ ഗാന്ധി നാളെ രാവിലെ വിക്രം മൈതാനിയില്‍ നിന്ന് തന്നെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലേക്ക് പോവും.അവിടെ റോഡ് ഷോയിലൂടെ കളക്ടറേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കും.തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവും.

രാഹുല്‍ ഗാന്ധിയോടൊപ്പം കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി ഡി.കെ ശിവകുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും ഉണ്ടാവുമെന്നാണ് സൂചന.

chandrika: