X
    Categories: indiaNews

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിക്കും

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിച്ചേക്കും. ഇന്നലെ രാവിലെ സഭയിലേക്കെത്തിയെങ്കിലും അതിന് മുമ്പേ അദ്ദേഹത്തെ പ്രവേശിക്കാനാകാത്തവിധം സമ്മേളനം പിരിഞ്ഞ സഭ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് രാഹുലിനെ അയോഗ്യനാക്കിയ വിവരം അറിയിച്ചത്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് നടപടി നിര്‍വഹിച്ചത.് രണ്ടുവര്‍ഷമോ അതില്‍കൂടുതലോ ശിക്ഷിച്ചാല്‍ ലോക്‌സഭാംഗത്വ ംറദ്ദാക്കാമെന്ന വകുപ്പുപയോഗിച്ചാണ് നടപടിയെങ്കിലും അതിന് പിന്നില്‍ മോദിയുടെയും ബി.ജെ.പിയുടെയും പ്രതിപക്ഷവിരോധം എത്രയുണ്ടെന്നാണ് തെളിയിക്കപ്പെടുന്നത്.

മോദിയെ അപമാനിച്ചുവെന്നതാണ്കുറ്റമെങ്കിലും പ്രധാനമന്ത്രിയെന്ന നിലയില്‍ ഇതിലധികം വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള പലരും മുമ്പുണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ ദുര്‍ഗ എന്നാണ ്അന്ന് പ്രതിപക്ഷം വിളിച്ചിരുന്നത്. അതിനുമേല്‍ ആരും കോടതിയില്‍ പോയിരുന്നില്ല. മോദി തന്നെ നിരന്തരം പണ്ഡിറ്റ് നെഹ്രുവിനെയും ഗാന്ധികുടുംബത്തെയുംരാഹുലിനെതന്നെയും പലതരത്തില്‍ ആക്ഷേപിക്കാറുണ്ട്. ഇതിനിടെ രാഹുലിനെതിരെ മാത്രം ഒറ്റതിരിഞ്ഞ് നടത്തിയ നീക്കം പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനും കൂടിച്ചേരലിനും കാരണമായേക്കും. വരും നാളുകളില്‍ വലിയ പ്രക്ഷോഭത്തിനാണ ്‌നാട് സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്‌ന ംകൂടിയാണ്. നിരവധി പേര്‍ മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി.

Chandrika Web: