ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തലാണ് പ്രധാന ലക്ഷ്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഒരുങ്ങി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിടിവാശിയില്ലെന്നും പ്രതിപക്ഷ നേതാക്കളില്‍ ആരെ വേണെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ നേതാക്കളില്‍ ആരെ വേണമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കും. മമത ബാനര്‍ജിയോ, മായാവതിയോ അടക്കം ആരും പ്രധാനമന്ത്രിയാകുന്നതിനോടും എതിര്‍പ്പില്ലെന്നും രാഹുല്‍ പറഞ്ഞു. നേരത്തേ, രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ആര്‍എസ്എസിന്റെയും നരേന്ദ്ര മോദിയുടെയും പിന്തുണയില്ലെങ്കില്‍ പ്രതിപക്ഷത്തെ ഏതു നേതാവിനെ പിന്തുണയ്ക്കുന്നതിലും തടസമില്ലെന്ന രാഹുലിന്റെ നിലപാടിന് വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. 2019ല്‍ മോദിയും ആര്‍എസ്എസും അധികാരത്തില്‍ തിരിച്ചുവരാതിരിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് രാഹുലിനോട് അടുത്ത കേന്ദ്രങ്ങള്‍ വിശദീകരിച്ചു.