കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുള്ള മാർച്ച് ഉദ്ഘാടനം ചെയ്യാൻ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീമിനെ ക്ഷണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മതേതര പാരമ്പര്യമുണ്ടെങ്കിൽ റഹീം പങ്കെടുക്കണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘കോഴിക്കോട് ജില്ലയിൽ വന്ന് കാഫിർ സ്‌ക്രീൻഷോട്ട് നാടിന് ആപത്താണെന്ന് റഹീം പറഞ്ഞിരുന്നു. അദ്ദേഹമാണല്ലോ നാട്ടിലെ മതേതരത്വം വലിയ വെല്ലുവിളി നേരിടുകയാണെന്ന് പറഞ്ഞത്.
പൊളിറ്റിക്കൽ വിഷമാണെന്നൊരു ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇപ്പോൾ വിഷയത്തിന്റെ നെല്ലും പതിരും മനസ്സിലായിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റായിട്ടുള്ള വ്യക്തിയാണ് വിഷയത്തിലെ കിങ്പിൻ. എ.എ റഹീം തന്റെ നിലപാടിൽ നിന്നും മാറിയിട്ടില്ലെങ്കിൽ ഈ വിഷയത്തിൽ സംസാരിക്കാനാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചത്’ – രാഹുൽ പറഞ്ഞു.
‘മാർച്ച് നടത്തുമ്പോൾളാണ് ഡി.ജി.പി.യായി ഒരാൾളുണ്ടെന്ന് ജനങ്ങൾ അറിയുന്നത്. സംസ്ഥാനത്തെ ഡി.ജി.പി മെഴുകുപ്രതിമപോലെയാണ്. മ്യൂസിയത്തിൽ വെച്ചാൽ ഫീസിനത്തിൽ ഖജനാവിലേക്ക് കാശെത്തും. ഡി.ജി.പി.യേക്കാൾ അതിമരത്തിലെ നത്ത് ആണ് ഭേദം’, രാഹുൽ പറഞ്ഞു.