നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ പുരോഗമിക്കുന്നു. പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭുരിപക്ഷം എന്‍.ഡി.എ സര്‍ക്കാറിനെതിരെ ഉണ്ടെങ്കിലും ശക്തമായ സംവാദത്തിലൂടെ പ്രധാനമന്ത്രിക്കെതിരെയും സര്‍ക്കാറിനെതിരെയും ആഞ്ഞടിക്കാനാണ പ്രതിപക്ഷം ഈ അവസരം ഉപയോഗപ്പെടുത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കാനും പ്രതിപക്ഷം ലക്ഷ്യമിടുന്നുണ്ട്.
ആന്ധ്രവിഷയത്തില്‍ ടി.ഡി.പി അവതരിപ്പിച്ച ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. രാഹുലിന്റെ പ്രസംഗത്തിനിടയില്‍ സഭയില്‍ ശക്തമായ ബഹളം. രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കുകയണെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കേണ്ടി വന്നു.
ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സീറ്റിലേക്ക് പോയി ആശ്ലേഷിക്കുന്നത്. ഇടക്ക് പ്രസംഗം നിര്‍ത്തി രാഹുല്‍ നടക്കുന്നത് കണ്ട സ്പീക്കറും സഭാംഗങ്ങളും കാര്യം തിരിയാതെ ആദ്യം അമ്പരന്നു. മോദിയുടെ ഇരിപ്പിടത്തിലേക്ക് നേരെ ചെന്ന രാഹുല്‍ അവരെ ആശ്ലേഷിച്ചു. ആദ്യം ഞെട്ടിയ മോദി പിന്നീട് തിരിച്ചു വിളിച്ച് വീണ്ടും കൈ കൊടുത്ത് ചിരിച്ചു കൊണ്ട് രാഹുലിനെ മടക്കിയക്കുകയായിരുന്നു
എന്നാല്‍ സഭക്കുള്ളി നാടകീയത വേണ്ടെന്ന ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രതികരിച്ചു.