വയനാട് എം.പിയായുള്ള ഇന്നിങ്‌സ് ഞാന്‍ ഇന്ന് തുടങ്ങും ; രാഹുല്‍ ഗാന്ധി

കൊച്ചി: ലോക് സഭയില്‍ വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് എംപിയായി കര്‍മ്മം തുടങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്് രാഹുല്‍ ഗാന്ധി പുതിയ ഇന്നിങ്‌സിനെക്കുറിച്ച് എഴുതിയത്.
ലോക് സഭയില്‍ തുടര്‍ച്ചയായ നാലാംതവണ എംപിയായി ഇന്ന് എത്തുകയാണ്. കേരളത്തിലെ വയനാട് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് പാര്‍ലമെന്റ് അംഗമാകും. ഇന്ത്യയുടെ ഭരണഘടനയോടുള്ള യഥാര്‍ഥ വിശ്വാസവും കടമയും ഞാന്‍ പരിപാലിക്കും രാഹുല്‍ ട്വീറ്റ് ചെയ്തു. മൊത്തം 7,06,367 വോട്ടുകളാണ് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്ന് ലഭിച്ചത്. എതെങ്കിലും ലോക് സഭ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്.

Test User:
whatsapp
line