ബെംഗളൂരു:അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനം തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ സ്വീകരണ കേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് സംഗമിക്കുന്നത്. ഇന്ന് രണ്ട് സ്ഥലങ്ങളിലാണ് രാഹുല്‍ പ്രസംഗിക്കുന്നത്. ഉച്ചക്ക് ചിത്രദുര്‍ഗയിലും വൈകീട്ട് രാമനഗരയിലും രാഹുല്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി.എസ് യെദിയൂരപ്പയുടെ തട്ടകമായ ഷിമോഗയിലായിരുന്നു കഴിഞ്ഞ ദിവസം രാഹുലിന്റെ പര്യടനം. ആയിരക്കണക്കിനാളുകളാണ് ഇവിടെ രാഹുലിന്റെ റാലിയില്‍ എത്തിച്ചേര്‍ന്നത്. ബി.ജെ.പിക്ക് അവരുടെ കോട്ടകളില്‍ പോലും കാലിടറന്നുവെന്നാണ് ഷിമോഗയിലെ ജനക്കൂട്ടം തെളിയിക്കുന്നത്.
റാലിയില്‍ ബി.ജെ.പിക്കും മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നത്. മോദിയെ ട്രൗസറിട്ട് വടിയും പിടിച്ച് കളവ് പറയാന്‍ പഠിപ്പിച്ചത് ആര്‍.എസ്.എസ് ആണെന്നായിരുന്നു രാഹുല്‍ ഷിമോഗയില്‍ പറഞ്ഞത്. സി.ബി.എസ്.ഇ ചോദ്യേപേപ്പറും കര്‍ണാടക തിരഞ്ഞെടുപ്പ് തിയ്യതിയും ചോരുമ്പോഴും ചൈന ഇന്ത്യയുടെ ഭൂമി കയ്യേറുമ്പോഴും മോദി പാട്ടുപാടി കളിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.