X

രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശം; ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ

ഗുജറാത്തിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ഹിന്ദു’ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. ഓഫീസിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. രാഹുലിന്റെ പോസ്റ്ററുകള്‍ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

ആക്രമണത്തിന് പിന്നില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് എന്നിവരാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും ഗുജറാത്ത് നിയമസഭാ കോണ്‍ഗ്രസ് നേതാവുമായ അമിത് ചാവ്ദ ട്വീറ്റ് ചെയ്തു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തിലെ ഹിന്ദുപരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘ്പരിവാര്‍ രാഷ്ട്രീയത്തേയും തുറന്നുകാട്ടുന്ന പ്രസംഗമാണ് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്സഭയില്‍ നടത്തിയത്. വിദ്വേഷവും അക്രമവും നടത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും യഥാര്‍ഥ ഹിന്ദുക്കളല്ലെന്നും രാഹുല്‍ തുറന്നടിച്ചു.

പാര്‍ലെമന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്.

അയോധ്യക്കാരുടെ മനസില്‍ മോദിയെ ഭയമാണെന്നും ഹിന്ദുവിന്റെ പേരില്‍ രാജ്യത്ത് അക്രമം നടക്കുന്നു.ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണ്. പരമശിവന്റെ ചിത്രം ഉയര്‍ത്തിയായിരുന്നു പ്രസംഗം. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്യുകയും ഭരണപക്ഷം പ്രസംഗം പലതവണ തടസപ്പെടുത്തുകയും ചെയ്തു.

അയോധ്യയില്‍ മത്സരിക്കാന്‍ കഴിയുമോ എന്ന് മോദി സര്‍വേ നടത്തിയെന്നും മത്സരിക്കരുതെന്നു സര്‍വേക്കാര്‍ ഉപദേശം നല്‍കി. അയോധ്യക്കാരുടെ മനസില്‍ മോദിയെ ഭയമാണ്. അയോധ്യ ബി.ജെ.പിക്ക് കൃത്യമായ സന്ദേശം നല്‍കി. ആ സന്ദേശമാണ് തനിക്ക് അരികില്‍ ഇരിക്കുന്നതെന്ന് എസ്.പിയുടെ അവധേശ് പ്രസാദിന്റെ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നു. നിങ്ങള്‍ ഹിന്ദുവല്ല. ബി.ജെ.പി വെറുപ്പും അക്രമവുമാണു പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

webdesk13: