X

നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി; രാഹുല്‍ ഗാന്ധിയുടെ ‘ന്യായ് പദ്ധതിയുടെ ബുദ്ധികേന്ദ്രം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര ജേതാവായ ഇന്ത്യക്കാരനായ അഭിജിത്ത് വിനായക് ബാനര്‍ജി ാേകണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. 2019 ലോക്‌സഭാ തെരഞ്ഞടുപ്പിലെ കോണ്‍ഗ്രസ്സിന്റെ പ്രധാന വാഗ്ദാനമായി രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച ന്യായ് പദ്ധതിയുടെ ബുദ്ധികേന്ദ്രം കൂടിയാണ് ഈ വര്‍ഷത്തെ നൊബേല്‍ ജേതാവായ അഭിജിത്ത് ബാനര്‍ജി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രാചരണങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷയോടെ വെച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു ന്യായ്.

അഭിജിത് ബാനര്‍ജിയും പദ്ധതി തയ്യാറാക്കാന്‍ സഹായിച്ചവരില്‍ പ്രധാന പങ്കാളിയായിരുന്നു. പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫസര്‍ തോമസ് പിക്കെറ്റിയും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ കോണ്‍ഗ്രസിനെ പദ്ധതി രൂപവത്കരണത്തില്‍ സഹായിച്ചിട്ടുണ്ട്.

രാജ്യത്തെ നിര്‍ധനരായ 20 % ആളുകളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം 72,000 രൂപ ലഭ്യമാക്കുന്ന അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നത പദ്ധതിയായിരുന്നു ന്യൂനതം ആയോജ് യോജന (ന്യായ്). ചുരുങ്ങിയത് 2500 രൂപ പ്രതിമാസം നല്‍കുന്ന രീതിയിലാണ് അഭിജിത്തും സംഘവും പദ്ധതി വിഭാവനം ചെയ്തതെങ്കിലും പ്രതിമാസം ആറായിരം രൂപയാക്കി കോണ്‍ഗ്രസ്സ് വര്‍ധിപ്പിക്കുകയായിരുന്നു.

രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതിയിലൂടെ പട്ടിണി തുടച്ചുമാറ്റുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്താമക്കിയിരുന്നു.

‘പാവപ്പെട്ടവര്‍ക്കെതിരെ മോദി യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ പട്ടിണിക്കെതിരെയുളള കോണ്‍ഗ്രസിന്റെ യുദ്ധ പ്രഖ്യാപനമാണ് ന്യായ്. പട്ടിണിക്കെതിരെയുളള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌െ്രെടക്കാണിത്. ഞാന്‍ മോദിയല്ല, ഞാന്‍ കള്ളം പറയില്ല. അദ്ദേഹം പറഞ്ഞത്, നിങ്ങള്‍ക്ക് 15 ലക്ഷം തരുമെന്നാണ്. അതൊരു നുണയായിരുന്നു. അത്രയും പണം ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കാനാവില്ല. എന്നാല്‍ ഞങ്ങള്‍ പറയുന്നു 72000 രൂപ തരുമെന്ന്. അത് ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കാനാവും. ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും രാജ്യത്ത് ന്യായ് പദ്ധതി നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയും, ധവള വിപ്ലവവും ഹരിത വിപ്ലവവും പോലെയാകും അത്,’ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ന്യായ് പദ്ധതിയെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്.

അതേസമയം അമര്‍ത്യ സെന്നിനെപോലെ തന്നെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തിനെതിരെ അഭിജിത്ത് ബാനര്‍ജിയും ശക്തമായി പ്രതികരിച്ചിരുന്നു. നോട്ടു നിരോധനത്തിന് പിന്നിലെ ലോജിക് തനിക്കൊരിക്കലും മനസിലായിട്ടില്ലെന്നായിരുന്നു അഭിജിത്തിന്റെ പ്രതികരണം. 500, 1000 നോട്ടുകള്‍ നിരോധിച്ച് 2000ത്തിന്റെ നോട്ടുകള്‍ ഇറക്കുന്നതിനോടും അഭിജിത്ത് പ്രതികരിച്ചിരുന്നു. ‘ഒരാള്‍ക്ക് വേണ്ടി എന്തിനാണ് 2000ന്റെ നോട്ട് നല്‍കുന്നതും നോട്ട് നിരോധനം നിലവില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളരെ വലിയ അപകടമാണെന്നും സംശയിക്കുന്നതായി.’ നോട്ട് നിരോധന കാലത്ത് അഭിജിത്ത് ബാനര്‍ജി വ്യക്തമാക്കിയതാണ്. 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ്ബാങ്ക് നിര്‍ത്തിവെച്ചതായ വാര്‍ത്ത പുറത്തുവരുന്ന നേരത്താണ് അഭിജിത്ത് സാമ്പത്തിത ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.

രണ്ടാം ഭാര്യ എസ്തര്‍ ഡഫ്‌ലോയ്ക്കും മൈക്കിള്‍ ക്രെമറിനും ഒപ്പമാണ് അഭിജിത്ത് ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പഠനത്തിനാണ് അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് നൊബേല്‍ ലഭിച്ചത്. രണ്ട് പതിറ്റാണ്ട് കൊണ്ട് അവര്‍ വികസിപ്പിച്ചെടുത്ത പുതിയ പരീക്ഷണങ്ങള്‍ സാമ്പത്തിക വികസനത്തെമാറ്റിമറിച്ചുവെന്നും നോബല്‍ കമ്മിറ്റി പറഞ്ഞു.

അഭിജിത്ത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡഫ്‌ലോയും നോബേല്‍ സമ്മാനം പങ്കിടുന്ന ആറാമത്തെ ദമ്പതിമാരാണ്. ബാല്യകാലസഖി ആയിരുന്ന ഡോ അരുന്ധതി തുലി ബാനര്‍ജിയായുന്നു അഭിജിത്തിന്റെ ആദ്യം ഭാര്യ. എം.ഐ.ടിയില്‍ സാഹിത്യവിഭാഗം ലക്ചറര്‍ ആയിരുന്നു അരുന്ധതിയുമായി പിന്നീട് വാഹമോചിതരായി. ഇവര്‍ക്ക് ഒരു മകനുണ്ട്, കബിര്‍ ബാനര്‍ജി. 2015ലാണ് അഭിജിത്തിന് തനിക്കൊപ്പം നൊബേല്‍ സമ്മാനം പങ്കുവെച്ച എസ്തര്‍ ഡഫ്‌ലോയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്കും ഒരു കുഞ്ഞുണ്ട്.

കൊല്‍ക്കത്തയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സസില്‍ പ്രൊഫസര്‍ ആയിരുന്ന നിര്‍മല ബാനര്‍ജിയും കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം തലവന്‍ ആയിരുന്ന ദിപക് ബാനര്‍ജിയുമാണ് മാതാപിതാക്കള്‍. ഝിമ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അഭിജിത്ത് സൗത്ത് പോയിന്റ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, 1981ല്‍ പ്രസിഡന്‍സി കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബി എസ് സി ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1983ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന്, പി.എച്ച് ഡി കരസ്ഥമാക്കുന്നതിനായി ഹാര്‍വാഡ് സര്‍വകലാശാലയിലേക്ക് പോയി. നിലവില്‍ അമേരിക്കന്‍ പൗരനാണ്. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നാല് പ്രധാന പുസ്തകങ്ങള്‍ അഭിജിത്ത് എഴുതിയിട്ടിട്ടുണ്ട്. പുവര്‍ ഇക്കണോമിക്‌സ് എന്ന പുസ്തകത്തിന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ബിസ്സിനസ്സ് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2015നു ശേഷമുള്ള വികസന അജണ്ട ആധാരമാക്കി യു.എന്‍. സെക്രട്ടറി ജനറല്‍ രൂപീകരിച്ച പ്രശസ്ത വ്യക്തികളുടെ ഉന്നതതല സമിതിയില്‍ അംഗമായിരുന്നു.

chandrika: