X

അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധനായി രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കള്‍ പിന്തിരിപ്പിച്ചു

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധനായെന്ന് റിപ്പോര്‍ട്ട്. സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തിരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
കുറച്ച് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം ജയിക്കാന്‍ കഠിനാധ്വാനം തുടരണമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ജനവിധി അംഗീകരിക്കുന്നുവെന്നും മോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും എല്ലാ ആശംസകള്‍ നേരുന്നുവെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

Test User: