X

രാഹുൽ ഗാന്ധി നാളെ വയനാട് മണ്ഡലത്തിലെത്തും

മണ്ഡലമൊഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട് ലോക്സഭാ മണ്ഡലത്തിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിരിക്കും രാഹുൽ വോട്ടർമാരെ കാണുക. സിറ്റിങ് മണ്ഡലമായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ.
എന്നാൽ, വോട്ടർമാരെ കാണാൻ വരുമ്പോൾ, രാഹുൽ എന്ത് പറയുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏത് ലോകസഭാ മണ്ഡലത്തിൽ തുടരാനാണ് താല്പര്യമെന്ന് ശനിയാഴ്ചയ്ക്കകം രാഹുൽ ഗാന്ധി ലോക്സഭാ സ്പീക്കർക്ക് കത്തു നൽകും.

webdesk14: