വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്. എരുമേലി സ്വദേശി കെ.ഇ.രാഹുല്‍ ഗാന്ധി, തമിഴ്‌നാട് സ്വദേശി കെ.രാകുല്‍ ഗാന്ധി എന്നിവരാണ് വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിച്ചത്.
കെ.ഇ രാഹുല്‍ എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിലാണ് താമസിക്കുന്നത്. രാഹുലിന്റെ പിതാവ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഗാന്ധി കുടുംബത്തിനോടുള്ള ആരാധനയിലാണ് മകന് രാഹുല്‍ഗാന്ധി എന്ന് പേരിട്ടത്. എന്നാല്‍ രാഹുല്‍ സി.പി.എമ്മുകാരനാണ്. ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയുമാണ്.
ഇന്നലെ വയനാട്ടിലെത്തി കോണ്‍ഗ്രസ് അഠധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സഹോദരി പ്രിയങ്കക്കൊപ്പം റോഡ് ഷോയും നടത്തിയാണ് രാഹുല്‍ മടങ്ങിയത്.