X

ഡോക്‌ലാമില്‍ എന്താണ് സംഭവിക്കുന്നതെന്ന്, മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി.
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദി കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാടില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.
ഡോക്ലാം വിഷയത്തെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിലൂയാണ് രാഹുല്‍ രംഗത്തെത്തിയത്.

മോദിജീ, പൊങ്ങച്ചം പറയുന്നത് കഴിഞ്ഞാല്‍ ഡോക്‌ലാം വിഷയത്തില്‍ വിശദീകരണം കേള്‍ക്കാന്‍ താല്‍പര്യം, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഡോക്ലാമിലെ ചൈനയുടെ റോഡ് നിര്‍മ്മാണത്തെ സംബന്ധിച്ച് പത്രവാര്‍ത്ത ട്വീറ്റില്‍ അറ്റാച്ച് ചെയ്തായിരുന്നു, രാഹുലിന്റെ പരിഹാസം കലര്‍ന്ന ചോദ്യം.

ഡോക്‌ലാമില്‍ ചൈന പുതിയ റോഡ് നിര്‍മ്മാണം തുടങ്ങിയെന്ന സ്ഥിരീകരിച്ച വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയായിരുന്നു മോദിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ കടുത്ത നീക്കം.

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് വക്താവ് കപില്‍ സിബലും മോദി സര്‍ക്കാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഡോക്ലാമില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വിഷയത്തെ ഏത് തരത്തിലാണ് സര്‍ക്കാര്‍ നേരിടുന്നതും കപില്‍ സിബല്‍ ആരാഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെ വീണ്ടും സബര്‍മതിയിലേക്ക് ക്ഷണിക്കാന്‍ മോദി ആലോചിക്കുന്നുണ്ടോ എന്നും സിബല്‍ പരിഹസിച്ചു.

chandrika: