X
    Categories: MoreViews

പ്രളയബാധിതരെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി ചെങ്ങന്നൂരില്‍; വീടുകളുടെ തുക കൈമാറും

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രളയം വന്‍ കെടുതികളേല്‍പ്പിച്ച സ്ഥലങ്ങളിലൊന്നായ ചെങ്ങന്നൂരില്‍. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ചെങ്ങന്നൂരിലെത്തിയത്.

ഇന്നും നാളെയുമാണ് രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടാവുക. രാവിലെ 8.15 ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഹെലികോപ്ടറിലാണ് ചെങ്ങന്നൂരിലെത്തിയത്. ഇന്ന് ഉച്ചയോടെ ആലപ്പുഴയിലെത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത മത്സ്യബന്ധന തൊഴിലാളികള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ചടങ്ങില്‍ വെച്ച്, പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെ.പി.സി.സി നിര്‍മിച്ചു നല്‍കുന്ന 1000 വീടുകളില്‍ ഇരുപതെണ്ണത്തിന്റെ തുക രാഹുല്‍ കൈമാറും.

ആലപ്പുഴയില്‍ വിശ്രമത്തിന് ശേഷം 3.30ന് കൊച്ചിയില്‍ എത്തും. വൈകിട്ട് ആലുവ, ചാലക്കുടി, എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദശിക്കും. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് ഇന്ന് തങ്ങുക. നാളെ രാവിലെ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ട് ഡല്‍ഹിക്ക് മടങ്ങുമെന്നാണ് വിവരം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: