X
    Categories: indiaNews

മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിലെത്തി രാഹുല്‍ ഗാന്ധി

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കല്‍പ്പറ്റ പറവയില്‍ ഉള്ള വീട്ടിലെത്തിയ രാഹുല്‍ കുടുംബത്തെ ആശ്വസിപ്പിച്ചു.

രാഹുല്‍ഗാന്ധിയുടെ കൂടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ടി സിദ്ദീഖ് എംഎല്‍എ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമീപമാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ഇദ്ദേഹത്തെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെ വയനാട്ടിലെത്തിയ രാഹുല്‍ ഇന്ന് വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് രാത്രിയോടെ മടങ്ങും.

webdesk11: