X

ഭാവിയെക്കുറിച്ചോര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ല ; ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസ വാക്കുകളുമായി രാഹുല്‍ ഗാന്ധി

ദുരിത മഴയില്‍ വിറങ്ങലിച്ച മനസ്സുകള്‍ക്ക് സാന്ത്വനമായി വയനാട് എം .പി രാഹുല്‍ ഗാന്ധിയെത്തി. ഉരുള്‍പൊട്ടല്‍ നടന്ന പുത്തുമല സന്ദര്‍ശിച്ചു. അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം മേപ്പാടി സെന്റ് ജോസഫ് യു പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു.

തുടര്‍ന്ന് മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തി. കല്‍പ്പറ്റ കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ഗാന്ധി മടങ്ങുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,എ .ഐ .സി .സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ക്യാമ്പിലെ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി ഓരോരുത്തരെയും കണ്ട രാഹുല്‍ ഗാന്ധി ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടണ്ടന്ന് ഉറപ്പുനല്‍കി. വീട് നഷ്ടമായവര്‍ക്കെല്ലാം സഹായം ലഭ്യമാക്കും.

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മേപ്പാടി സെന്റ് ജോസഫ് യു പി സ്‌കൂള്‍ വയനാട് എം പി രാഹുല്‍ ഗാന്ധി ദുരിതബാധിതരില്‍ നിന്നും രാഹുല്‍ഗാന്ധി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ദുരിതബാധിതരെ ആശ്വസിപ്പിച്ച് ശേഷമാണ് രാഹുല്‍ഗാന്ധി മടങ്ങിയത്.

Test User: