ഡല്‍ഹി: കാര്‍ഷിക നയങ്ങള്‍ക്കെതിരായ സമരം കര്‍ഷകര്‍ കടുപ്പിച്ചതോടെ പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തികളിലെ സമര വേദികളിലേക്ക് കര്‍ഷകര്‍ വലിയ തോതില്‍ എത്താന്‍ തുടങ്ങിയതോടെ ബാരിക്കേഡുകളും കമ്പി വേലികളും മറ്റും ഉപയോഗിച്ച് റോഡ് ഉപരോധിച്ചും ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചും വഴി തരിച്ചുവിട്ടുമൊക്കെ സമരത്തിന് തടയിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
സമരം തടയാനുള്ള സര്‍ക്കാരിന്റെ ഈ ശ്രമത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. കമ്പി വേലികളും വലിയ ബാരിക്കേഡുകളും മറ്റും വച്ച് റോഡ് തടഞ്ഞു വച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതം ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
റോഡില്‍ മതിലല്ല, പാലങ്ങള്‍ പണിയു ഇന്ത്യന്‍ സര്‍ക്കാരേ- എന്നായിരുന്നു രാഹുലിന്റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.