ഇന്ത്യ നിലവില്‍ അനുഭവിക്കുന്ന മാന്ദ്യം മറികടക്കാന്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ആശയങ്ങള്‍ മോദി സര്‍ക്കാറിന് കടമെടുക്കാമെന്ന് രാഹുല്‍ ഗാന്ധി. ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നിരുന്നു.
ഇന്ത്യയിലെ ഗ്രാമങ്ങള്‍ അതീവ ദുരിതത്തിലാണ്. സാമ്പത്തിക രംഗം തകര്‍ന്നു. സര്‍ക്കാരിന് എന്തു ചെയ്യണമെന്നു യാതൊരു പിടിയുമില്ല. ഇതു കോണ്‍ഗ്രസ് മുന്‍കൂട്ടി കണ്ടിരുന്നു.പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും വേണമെങ്കില്‍ ആശയങ്ങള്‍ മോഷ്ടിക്കാമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. വളര്‍ച്ചയില്‍ ഗ്രാമീണ ഇന്ത്യ വളരെ പിന്നിലാണ്. കൃഷി, മഴയുടെ ക്രമത്തിലുണ്ടായ വലിയ മാറ്റം തുടങ്ങിയവയാണു ഗ്രാമീണ ഇന്ത്യയെ തളര്‍ത്തിയത്. വിളകള്‍ക്കു വിലയില്ലാതായതോടെ കര്‍ഷകരുടെ വരുമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയന്നു.