X
    Categories: indiaNews

ഇന്ത്യന്‍ ജനാധിപത്യത്തെ ഫെയ്‌സ്ബുക്കും വാട്‌സാപ്പും ആക്രമിക്കുന്നു; രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തേയും സാമൂഹിക ഐക്യത്തേയും ഫെയ്‌സ്ബുക്കും വാട്‌സാപ്പും ആക്രമിക്കുകയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. ഫെയ്‌സ്ബുക്കിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

ഇന്ത്യയുടെ ജനാധിപത്യവും സാമൂഹിക ഐക്യവും തകര്‍ക്കാനുള്ള ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും നീക്കത്തെ രാജ്യാന്തര മാധ്യമങ്ങള്‍ മുഴുവനായും തുറന്നുകാട്ടിയിരിക്കുകയാണ്. നമ്മുടെ രാജ്യതാല്‍പര്യങ്ങളില്‍ കൈകടത്താന്‍ ഒരാളും വിദേശകമ്പനിയെ അനുവദിക്കാറില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്താല്‍ ബിസിനസിനെ ബാധിക്കുമെന്ന് ഫെയ്‌സ്ബുക്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണകക്ഷിയായ ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കാന്‍ തയാറായില്ല എന്നതായിരുന്നു വാള്‍ സ്ട്രീറ്റ് ജേണല്‍ ആദ്യം ചൂണ്ടിക്കാണിച്ചത്.

Test User: