X
    Categories: indiaNews

നിര്‍മലയുടെ ‘ദൈവത്തിന്റെ കളി’ വാദം പൊള്ളയെന്ന് തുറന്നുകാട്ടി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ജിഎസ്ടി വരുമാനത്തിന് കാരണമായത് കോവിഡാണെന്നും ഇത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നുമുള്ള കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ സീതാരാമന്റെ വാദത്തിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. കോവിഡല്ല മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് തീരുമാനങ്ങള്‍ കാരണമാണ് സാമ്പത്തിക രംഗം തകര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി ക്രമീകരണം, പരാജയപ്പെട്ട ലോക്ക്ഡൗണ്‍ എന്നിവയാണ് സാമ്പത്തിക രംഗത്തെ തകര്‍ച്ചയിലേക്ക് നയിച്ചത്. നിര്‍മല സീതാരാമന്‍ തകര്‍ച്ചയ്ക്ക് കാരണമായി പറഞ്ഞ മറ്റെല്ലാം കള്ളമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ജി.എസ്.ടി വരുമാനത്തില്‍ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞിരുന്നു.കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രി യോഗം വിളിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.

 

Test User: