X

രാഹുല്‍ ഇന്ന് കാശ്മീരില്‍: ഒപ്പം ആസാദും യെച്ചൂരിയും; നിലപാട് മാറ്റി ഗവര്‍ണര്‍

കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി കശ്മീലേക്ക് പുറപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങി 9 പ്രതിപക്ഷനേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്.

അതേസമയം കശ്മീര്‍ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ച ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്, ഇപ്പോള്‍ രാഹുലിന്റെ സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. കശ്മീര്‍ സന്ദര്‍ശനത്തിനുള്ള തീരുമാനം രാഹുല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറുടെ ഓഫീസ് തിടുക്കപ്പെട്ട് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് നിലവിലെ അവസ്ഥ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരിക്കുന്ന ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് രാഹുല്‍ ഗാന്ധിയും സംഘവും ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത്. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജനങ്ങളെയും നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് രാഹുല്‍ ഗാന്ധിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

chandrika: