കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം പുറപ്പെടൊനൊരുങ്ങിയ രാഹുലിനോട് ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ ധരിപ്പിച്ചതോടെ യാത്ര മാറ്റുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.
അതിനിടെ കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയിലേയ്ക്കുള്ള പാലേങ്കരപാലം അപകടാവസ്ഥയിലായതിനാല്‍ ഗതാഗതം നിരോധിച്ചു. കാസര്‍കോട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്. പയ്യന്നൂര്‍ മുത്തത്തിയില്‍ വെള്ളക്കെട്ടില്‍ വീണ് വെളുത്തേരി കൃഷ്ണന്‍ മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 45 ആയി.