കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര എതിരാളികളെ ഞെട്ടിച്ചെന്ന് ശശി തരൂര്‍ എം.പി . അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമില്ല ,ഇടയ്ക്ക് വിദേശത്ത് പോകുന്നു എന്നൊക്കെയായിരുന്നു വിമര്‍ശനം. എന്നാല്‍ ഭാരത് ജോഡോ യാത്ര അതിനെയെല്ലാം നിഷ്പ്രഭമാക്കി. തികഞ്ഞ നിശ്ചയദാര്‍ഢ്യമാണ് യാത്രയില്‍ കാണുന്നത്. വലിയ സന്ദേശമാണത് നല്‍കുന്നത്. ഹിന്ദു ,ഹിന്ദി ,ഹിന്ദുസ്ഥാന്‍ എന്ന ബി.ജെ.പി അജണ്ടയെ തടുക്കാന്‍ ഏകോദര സാഹോദര്യമാണ് രാഹുല്‍ ഉയര്‍ത്തുന്നത്.
അതേ സമയം തെരഞ്ഞെടുപ്പ് വിജയവും പ്രധാനമാണെന്ന് തരൂര്‍ ഒരു പത്രത്തിലെ ലേഖനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ഒരു തെര. പ്രചാരണ യോഗത്തില്‍ രാഹുല്‍ പങ്കെടുത്തെങ്കിലും പാര്‍ട്ടി അവിടെ മൂന്നാം സ്ഥാനത്തായി. ഹിന്ദുത്വം അല്ലാത്ത വിഷയങ്ങള്‍ കാരണം കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നവരെ തിരികെ ക്കൊണ്ടുവരികയാണ് വേണ്ടതെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.