ഡല്‍ഹി: കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് പ്രതിരോധത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്നും ഇതില്‍ ആദ്യത്തേത് തുഗ്ലക്ക് പരിഷ്‌കാരമായ ലോക്ഡൗണാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിലാണ് രാഹുലിന്റെ പ്രതികരണം.
രണ്ടാം ഘട്ടം പാത്രം കൊട്ടലായിരുന്നു. പ്രഭുവിന്റെ ഗുണങ്ങള്‍ പറയുകയായിരുന്നു മൂന്നാംഘട്ടം. രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന വര്‍ധന രണ്ട് ലക്ഷം കടന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ക്കും ഓക്‌സിജന്‍ സിലണ്ടറുകള്‍ക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതും നേരത്തെ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.