ഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ വിലവര്‍ധിപ്പിച്ചതിനെതിരേ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ദുരവസ്ഥ മോദിയുടെ സുഹൃത്തുക്കള്‍ അവസരമാക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത് ജനങ്ങളോടുള്ള സര്‍ക്കാറിന്റെ നീതികേടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കുമാകും വാക്‌സിന്‍ നല്‍കുക.
കേന്ദ്രസര്‍ക്കാറിന് കോവിഷീല്‍ഡ് ഡോസിന് 150 രൂപക്ക് തന്നെ ലഭിക്കും. വിദേശ വാക്‌സിനുകള്‍ 1500 രൂപക്കും 750 രൂപക്കുമാണ് ലഭ്യമാക്കുന്നതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ പുതിയ നയം പ്രകാരം 50 ശതമാനം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രത്തിന് നല്‍കും. ബാക്കിയുള്ളവ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വീതിച്ചുനല്‍കും.
18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചാല്‍ 12 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ അധികമായി വേണ്ടിവരും. നിലവില്‍ കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്.