വയനാട്ടിലെ ദേശീയ പാതാ യാത്രാ നിരോധനത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതു വൈകാരികമായ ഒരു പ്രശ്‌നമാണെന്നും നിയമപരമായതും സാധ്യമായതുമെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സുല്‍ത്താന്‍ ബത്തേരിയിലെ സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം പത്താം ദിവസത്തിലേക്കു നീണ്ട നിരാഹര സമരം മൂലം ആരോഗ്യനില മോശമായ അവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
യാത്രാ നിരോധനം ജനങ്ങളെ ഒറ്റപ്പെടുത്തുന്നതാണെന്നും രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പു നല്‍കി. ബന്ദിപ്പൂര്‍ പാതയെന്നത് ചരിത്രപാതയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ് യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്.