റായ്പൂര്‍: കര്‍ഷകരുടെ വരുമാനവും ഭാവിയും അവരില്‍നിന്നു പിടിച്ചെടുത്ത് ഏതാനും ചില വ്യവസായികള്‍ക്കു ഗുണകരമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി. ചത്തിസ്ഗഢിലെ റായ്പുരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ കര്‍ഷകരോട് എന്താണോ വാഗ്ദാനം ചെയ്തത് അത് ഇപ്പോള്‍ നടപ്പാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മറ്റൊരു പാതയിലാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. കര്‍ഷകര്‍ക്ക് എതിരായ മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നു. കര്‍ഷകരുടെ വരുമാനവും ഭാവിയും അവരില്‍നിന്നു പിടിച്ചെടുത്ത് ഏതാനും ചില വ്യവസായികള്‍ക്കു ഗുണകരമാക്കാനാണ് ശ്രമം.കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട വ്യവസായികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരുടെ പാതയിലാണു കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോകുന്നത് എന്നതില്‍ സന്തോഷമുണ്ട്-രാഹുല്‍ ഗാന്ധി പറഞ്ഞു.