X

‘ഭയമില്ല’ നെഞ്ചുവിരിച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധി;സുരക്ഷാ വീഴ്ച സമയത്തെ ചിത്രം വൈറല്‍

പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച ഉണ്ടായ സമയത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സന്ദര്‍ശകഗാലറിയില്‍ നിന്ന് 2 പേര്‍ സഭയുടെ നടുത്തളത്തിലേക്ക് ചാടിയ സമയത്തെ രാഹുല്‍ ഗാന്ധിയുടെ നില്‍പ്പിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍.

രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥാണ് എക്‌സില്‍ പങ്കിട്ടത്. ‘പേടി വേണ്ട, പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു’. സുപ്രിയ കുറിച്ചു.

പാര്‍ലമെന്റില്‍ ഒരു അക്രമം ഉണ്ടാകുമ്പോള്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്ന നേതാവ് എന്ന കുറിപ്പോട് കൂടിയും ചിത്രം പങ്കിട്ടിട്ടുണ്ട്. മറ്റുള്ള അംഗങ്ങളെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ പതറി ഓടുമ്പോള്‍ രാഹുല്‍ ഗാന്ധി അനങ്ങാതെ നില്‍ക്കുകയായിരുന്നു.

അതേസമയം, പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു എന്നും ദില്ലി പോലീസ് സ്പെഷ്യല്‍ സെല്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ ഇന്നലെ നടത്തിയത് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധമാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തൊഴില്‍ ഇല്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍, മണിപ്പൂര്‍ വിഷയം എന്നിവയിലുള്ള പ്രതിഷേധമായിരുന്നു. ഇതിനാണ് പാര്‍ലമെന്റില്‍ കടന്ന് കയറിയത് എന്നും പ്രതികള്‍ മൊഴി നല്‍കി.

പ്രതികള്‍ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണ്. ജനുവരി മുതല്‍ പദ്ധതിയുടെ ആലോചന തുടങ്ങി. മനോരഞ്ജന്‍, മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സന്ദര്‍ശകനായി എത്തി. പ്രാദേശിക എം പി യായ പ്രതാപ് സിന്‍ഹയുടെ സ്റ്റാഫ് വഴി പാസ് എടുത്തു.

വിവിധ ട്രെയിനുകളില്‍ 3 ദിവസം മുന്‍പാണ് എല്ലാവരും ഡല്‍ഹിയില്‍ എത്തിയത്. വിശാല്‍ ശര്‍മ്മ ഇവരെ ഗുരു ഗ്രാമില്‍ എത്തിച്ചതായും പൊലീസ് പറയുന്നു. സ്മോക്ക് സ്‌പ്രേ കൊണ്ട് വന്നത് അമോല്‍ ഷിന്‍ഡെയാണ്. ഇന്ത്യ ഗേറ്റ് പരിസരത്ത് വച്ച് ഇത് എല്ലാവര്‍ക്കും കൈമാറി.

 

webdesk13: