കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സംഭവത്തില്‍ ഗൂഢാലോചന വ്യക്തമാണ്. ആരുടെ മകനാണ് കേസിലുള്‍പ്പെട്ടഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണം. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയാണ് അജയ് മിശ്രയെ സംരക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സംഭവത്തില്‍ ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു മണിവരെ നിര്‍ത്തിവച്ചു. രാജ്യസഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചിട്ടുണ്ട്.