ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍വീഴ്ചയ്ക്കു പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശനിയാഴ്ച നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുലിന്റെ രുക്ഷ വിമര്‍ശനം. പ്രതിസന്ധിഘട്ടങ്ങളില്‍ മക്കള്‍ക്കു സീറ്റ് ലഭിക്കുന്നതിനായി വാശിപിടിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ തുറന്നടിച്ചു.
പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരേണ്ട ആവശ്യകത എഐസിസി സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ യോഗത്തില്‍ ഉന്നയിച്ചപ്പോഴായിരുന്നു രാഹുലിന്റെ ഇടപെടല്‍. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയത് നേതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയതുകൊണ്ടാണെന്നു രാഹുല്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച രാജസ്ഥാനിലും മധ്യപ്രദേശിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയ പ്രകടനത്തിനു കാരണം നേതാക്കള്‍ മക്കളുടെ പ്രചാണത്തില്‍ മാത്രം മുഴുകിയതുകൊണ്ടാണെന്നു രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും ഏറ്റെടുക്കുന്നതിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പല നേതാക്കള്‍ക്കും വീഴ്ച്ച വരുത്തിയതായും രാഹുല്‍ ഗാന്ധി പറഞ്ഞു.