ജമ്മുകശ്മീര്‍ ഭീകരാക്രമണം പൊറുക്കാനാകാത്ത കുറ്റകൃത്യമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . തീവ്ര വാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്നും. മരിച്ചവരുടെ കുടുംബാഗംങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഗാന്‍ദെര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീര്‍ മേഖലയില്‍ തൊഴിലാളികളുടെ താമസസഥലത്ത് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഡോക്ടറും 6 തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.