X
    Categories: indiaNews

ഇംഗ്ലീഷ് ഭാഷയോട് ബിജെപി കാണിക്കുന്നത് അനാവശ്യ അയിത്തമെന്ന് രാഹുല്‍ ഗാന്ധി

ആംഗലേയ ഭാഷയോട് ബിജെപി കാണിക്കുന്നത് അനാവശ്യമായ അയിത്തമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലൂടെ കടന്ന് പോകുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ലോകത്തിന്റെ മറ്റു ജനങ്ങളുമായി സംവദിക്കണമെങ്കില്‍ ഹിന്ദി മാത്രം പഠിച്ചാല്‍ മതിയാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷ് ഭാഷയെ എതിര്‍ക്കുന്നവര്‍ അവരുടെ മക്കളെ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണെന്നും തുറന്നടിച്ചു. യാഥാര്‍ത്ഥത്തില്‍ ബിജെപി നേതാക്കളുടെ ഉദേശം പാവപ്പെട്ട കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും മക്കള്‍ ഇംഗ്ലിഷ് പഠിച്ച് വലിയ സ്വപ്നങ്ങളുടെ പിറകേ പോകാതിരിക്കാനാണെന്ന് രാഹുല്‍ പറഞ്ഞു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നുള്ള ജനങ്ങളുമായി സംവദിക്കണമെങ്കില്‍ ഹിന്ദി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിന് ഇംഗ്ലിഷാണ് ആവശ്യം. നമ്മുടെ നാട്ടിലെ പാവപ്പെട്ട കര്‍ഷരുടെയും തൊഴിലാളികളുടെയും മക്കള്‍ അമേരിക്കക്കാരുടെ ഭാഷ പഠിച്ച് അവരുമായി മത്സരിച്ചു ജയിക്കുകയാണ് വേണ്ടത്. രാഹുല്‍ ഗാന്ധി പറഞ്ഞു.

Test User: