ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ബി.ജെ.പി നേതാക്കള്‍ തന്നെ സമീപിച്ചതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.
‘അവര്‍ക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം വേണം, പക്ഷേ ബി.ജെ.പി നേതാക്കള്‍ തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് എന്നോട് പറയുന്നു, വെറുമൊരു സംഘടനയല്ല കോണ്‍ഗ്രസ്, രാജ്യത്തിന്റെ പ്രതിനിധാനമാണ് കോണ്‍ഗ്രസ്’, രാഹുല്‍ പറഞ്ഞു.
സ്ഥാപിത താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര ഏജന്‍സികളില്‍ മോദി സര്‍ക്കാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത്. റഫാല്‍ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് കണ്ടതിനാലാണ് അര്‍ദ്ധരാത്രി സിബിഐ ഡയറക്ടറെ പുറത്താക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.