ബി.ജെ.പി പടര്‍ത്തുന്ന തൊഴിലില്ലായ്മ രോഗം ഹരിയാനയിലെ യുവാക്കളുടെ ഭാവിയെ അപകടത്തിലാക്കിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ തൊഴില്‍ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം ഹരിയാനയാണെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.
സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന എല്ലാ സംവിധാനങ്ങളും പത്തു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി തകര്‍ത്തെന്നും തെറ്റായ ജി.എസ്.ടിയും നോട്ടുനിരോധനവും കൊണ്ട് ചെറുകിട വ്യവസായങ്ങളും തകര്‍ത്തെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അഗ്നിവീര്‍കൊണ്ട് സൈനികസേവനത്തിന് തയ്യാറെടുക്കുന്നവരുടെയും കരിനിയമങ്ങള്‍ ഉപയോഗിച്ച് കര്‍ഷകരുടെയും ആത്മവിശ്വാസം ബി.ജെ.പി തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ സ്വപ്‌നങ്ങളും ബി.ജെ.പി തകര്‍ത്തെന്ന് രാഹല്‍ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടു ലക്ഷം സ്ഥിരം ജോലികളിലേക്ക് റിക്രൂട്ട് ചെയ്യുമെന്നും ഹരിയാനയെ ലഹരിമുക്തമാക്കുമെന്നും രാഹല്‍ഗാന്ധി പറഞ്ഞു.