മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറാകണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അതാവാല. രാഹുല്‍ഗാന്ധിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
രാഹുല്‍ ഗാന്ധി ദളിത് വീടുകളില്‍ പോകുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ മഹാത്മ ഗാന്ധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മിശ്രവിവാഹത്തിന് രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് അതാവാല പറഞ്ഞു. മുംബൈയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് എല്ലാം വിധി പോലെ നടക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഒളിമ്പിക്‌സ് താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. ചോദ്യം പഴയതാണെന്ന് പറഞ്ഞ് ആദ്യം അവഗണിച്ചെങ്കിലും വിജേന്ദര്‍ ആവര്‍ത്തിക്കുകയായിരുന്നു. താന്‍ വിധിയില്‍ വിശ്വസിക്കുന്നയാളാണെന്നും എല്ലാം വിധി പോലെ നടക്കുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ഇതിന് പിന്നാലെയാണ് എന്‍.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അതാവാലയുടെ പ്രതികരണം.