ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാര്‍ നടപടിയില്‍ ചില്ലറകിട്ടാതെ വലഞ്ഞ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. മാറ്റിവാങ്ങാന്‍ നെട്ടോടമോടുന്ന സാധാരണക്കാര്‍്‌ക്കൊപ്പം ബാങ്കില്‍ പണത്തിനായി ക്യൂ നിന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുരിതത്തില്‍ പങ്കുചേര്‍ന്ന്. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്.ബി.ഐ ശാഖക്കു മുന്നിലെ ക്യൂവിലേക്കാണ് ഉച്ചയ്ക്ക് ശേഷം രാഹുല്‍ എത്തിയത്.
4000 രൂപ മാറിയെടുക്കാനാണ് താന്‍ ബാങ്കില്‍ എത്തിയതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് നേരിട്ട് അറിയുകയാണ് ലക്ഷ്യമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാകണം സര്‍ക്കാരിന്റെ നടപടികളെന്നും അല്ലാതെ ഒരു ബുദ്ധിമുട്ടുമേല്‍ക്കാത്ത കുറഞ്ഞ ആളുകള്‍ളെ കണ്ടാവരുതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം വിഷയത്തില്‍ വിമര്‍ശന ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും രാഹുല്‍ മറുപടി നല്‍കി. സാധാരണക്കാരുടെ കാര്യത്തില്‍ മോദി എത്രമാത്രം അശ്രദ്ധാലുവെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചതായും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാത്തവരായുള്ളവര്‍ കോടിപതികളായ മാധ്യമ മുതലാളിമാരും മോദിയും മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.