ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനായെന്നും എന്നാല്‍ അതിലേറെയും എന്തൊക്കെ ചെയ്യരുത് എന്നായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്കെതിരെ ക്യാമ്പയിന്‍ നടത്തി അധികാരത്തിലേറിയ നരേന്ദ്ര മോദി അഴിമതി നടത്തുകയാണന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം കാണിക്കുന്നത്. റാഫേല്‍ അഴിമതിയടക്കം തെരഞ്ഞടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയം രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും ചെറുകിട കച്ചവടക്കാരുടെയും വിജയമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജനങ്ങളുടെ ഭാവിയെ കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യമാണ് ഈ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഉയര്‍ന്നത.് ദശലക്ഷ്‌ക്കണക്കിന് യുവാക്കള്‍ ജോലിയില്ലാതെ വലയുന്നു. യുവാക്കള്‍ക്ക് ബി.ജെ.പി നല്‍കിയ വാഗ്ദാനം പാലിച്ചില്ല. കര്‍ഷകരുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഉയിര്‍ത്തെഴുന്നേറ്റ കോണ്‍ഗ്രസ് പാര്‍ട്ടിയും സഖ്യകക്ഷികളും ഒന്നിച്ചു നിന്നാല്‍ ബി.ജെ.പിക്ക് താങ്ങാനാവില്ലന്നും രാഹുല്‍ പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അഴിമതി ഇല്ലാതാക്കുക എന്നീ അജണ്ടകളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. ഇന്നലത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലൂടെ നല്‍കിയ സന്ദേശം പ്രതിപക്ഷം ഒറ്റക്കെട്ടാണ് എന്നതാണ്. എസ്.പിയുടെയും ബി.എസ്.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയധാര ഒന്ന് തന്നെയാണ്. ബി.ജെ.പി വിരുദ്ധ പ്രത്യയശാസ്ത്രമാണ് ഈ പാര്‍ട്ടികളുടെതല്ലാം. എസ.്പി -കോണ്‍ഗ്സ്ര്- ബി.എസ്.പി സഖ്യ സാധ്യതകളുടെ സൂചന നല്‍കി രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വോട്ടീങ് മെഷീന്റെ വിഷയം ആഗോളതലത്തിലുള്ളതാണ്. അത് ഇപ്പോഴും നിലനില്‍ക്കുന്നു. ജനങ്ങള്‍ക്ക് സംശയങ്ങളുണ്ടങ്കില്‍ അതിനെ പറ്റി ആലോചിക്കേണ്ടതുണ്ടന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാമ്പത്തിക മേഖലയുടെ തകര്‍ച്ച തടയാന്‍ ബി.ജെ.പി സര്‍ക്കാറിനാവുന്നില്ല. പ്രധാനമന്ത്രി ഭയപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷത്തിനെ നേരിടാനാവുന്നില്ല. അധികാരമേറ്റയുടന്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പാലിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞു.