ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനാധിപത്യത്തെ മാനിക്കണമെന്ന് ബി.ജെ.പി. പണം കമ്മീഷന്‍ നല്‍കുന്നതും കോണ്‍ഗ്രസുമായി ചേര്‍ന്നു പോകുന്നതാണെന്നും ബി.ജെ.പി വക്താവ് ശ്രീകാന്ത് ശര്‍മ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് അഴിമതിയോടാണ് താത്പര്യം. അതു കൊണ്ടാണ് നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അവര്‍ പിന്തുണക്കാത്തത്. രാഹുല്‍ ലക്ഷ്മണ രേഖ മറികടക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്നും മോദിയുടെ വ്യക്തിത്വം ഗംഗയെപ്പോലെ ശുദ്ധമാണെന്നുമായിരുന്നു ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്റെ വിശദീകരണം. അഗസ്റ്റ് വെസ്റ്റ് ലാന്റ് കോപ്റ്റര്‍ അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ പുതിയ ആരോപണങ്ങളുമായി വരുന്നതെന്നും രവിശങ്കര്‍ പ്രസാദ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
- 8 years ago
chandrika