വയനാട്: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ വീണ്ടും എസ്എഫ്‌ഐ വയനാട് ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു. ജോയല്‍ ജോസഫിനെ പ്രസിഡന്റായും ജിഷ്ണു ഷാജിയെ സെക്രട്ടറിയായുമാണ് വീണ്ടും തെരഞ്ഞെടുത്തത്.
രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് വിവാദം രൂക്ഷമായതോടെ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പഴയ ഭാരവാഹികളെ തന്നെ വീണ്ടും ഭാരവാഹികളായി എസ്എഫ്‌ഐ തെരഞ്ഞെടുത്തത്.
ജൂണ്‍ 24നാണ് രാഹുല്‍ഗാന്ധിയുടെ എം.പി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴ നടുകയും ചെയ്തിരുന്നു.