X

‘പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ ഭൂകമ്പം കാണാമെന്ന്’;മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുഭകോണമാണെന്ന് രാഹുല്‍ പറഞ്ഞു.

സഭക്കുള്ളില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ വന്‍ കുഭകോണം താന്‍ തുറന്നുകാട്ടും. ഈ നടപടി മൂലം ആര്‍ക്കെല്ലാം നഷ്ടമുണ്ടായെന്നും ആരെല്ലാം നേട്ടമുണ്ടാക്കിയെന്നും തുറന്നുപറയാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. മോഡി സഭയില്‍ എത്തി ചര്‍ച്ചയ്ക്ക് തയ്യാറാകെ ഒളിച്ചോടുകയാണെന്നും രാഹുല്‍ ആരോപിച്ചു.

നോട്ട് നിരോധന വിഷയത്തില്‍ ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിക്കുകയാണ്. പ്രധാനമന്ത്രി സഭയില്‍ നേരിട്ടെത്തി ചര്‍ച്ചക്ക് തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ശീതകാല സമ്മേളനം അവസാനിക്കാന്‍ ഇനി നാലു ദിവസം മാത്രം ശേഷിക്കെ ഇന്നും സഭയില്‍ ഭരണപ്രതിപക്ഷ ഏറ്റുമുട്ടല്‍ തുടരുകയാണ്. സഭ സ്തംഭിക്കുന്നതിനെതിരെ ഇന്നലെ രാഷ്ട്രപതി പ്രണവ് മുഖര്‍ജി രംഗത്തെത്തിയിരുന്നു.

chandrika: