X

കര്‍ണാടകയില്‍ പ്രചരണം കാളവണ്ടിയിലും സൈക്കിളിലും; ഇന്ധന വിലക്കെതിരെ വേറിട്ട പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി

ബംഗളൂരു: രാജ്യത്തെ ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന വേറിട്ട പ്രതിഷേധം ചര്‍ച്ചയാവുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന കര്‍ണാടകയിലാണ് വ്യത്യസ്ത പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പ്രചാരണം തന്നെ പ്രതിഷേധമാക്കി മാറ്റിയ കോണ്‍ഗ്രസ് അധ്യക്ഷന്റെ രീതി ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ കര്‍ണാടകയില്‍ “ജയ് ആശിര്‍വാദ്” യാത്രക്കിടെ കോലറിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ സൈക്കിള്‍ ചവിട്ടിയും കാള വണ്ടിയിലേറിയുമുള്ള വ്യത്യസ്ത
പ്രതിഷേധം.

ഇന്ധന വിലയില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന വന്‍നികുതി വെട്ടിപ്പിനെ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോ രാഹുല്‍ ഗാന്ധി നേരത്തെ ട്വിറ്ററില്‍ പുറത്തുവിട്ടിരുന്നു. ഇന്ധന വിലകള്‍ക്കെതിരെ കൊലാറില്‍ നടത്തുന്ന പ്രതിഷേധത്തെ സംബന്ധിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

2014 മുതല്‍ ബിജെപി സര്‍ക്കാറിന് പെട്രോള്‍, എല്‍.പി.ജി, ഡീസല്‍ എന്നിവയിലെ നികുതിയിനത്തില്‍ 10 ലക്ഷം കോടി രൂപയാണ് ലഭിച്ചത്.
എന്നാല്‍ രാജ്യത്തെ പൌരന്മാര്‍ക്ക് ഇതില്‍ ഒരു ആശ്വാസവും ലഭിക്കുന്നില്ല. മോദിയുടെ ഇന്ധന വിലകള്‍ സംബന്ധിച്ച സത്യം ഈ വീഡിയോ കാണിച്ചുതരും, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്ധന വിലകള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നയിച്ച പ്രതിഷേധ പരിപാടിയിലെ വന്‍ ജനപങ്കാളിത്തം ബിജെപിക്കും മോദിക്കും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.

chandrika: