X

‘കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ യോഗ്യന്‍ രാഹുല്‍ഗാന്ധി’ ; സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍ഗാന്ധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗവുമായ സല്‍മാന്‍ ഖുര്‍ഷിദ്. രാഹുല്‍ഗാന്ധിയെ തന്നെയാണ് കോണ്‍ഗ്രസ് ആദ്യം പരിഗണിക്കുന്നതെന്നും ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം ശക്തമായി നിര്‍ബന്ധിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ആദ്യം പരിഗണിക്കുന്നത് രാഹുല്‍ഗാന്ധിയെ തന്നെയാണ്. അതില്‍ ഒരു മാറ്റവുമില്ല. രാഹുല്‍ അത് അംഗീകരിക്കുമോ എന്നറിയില്ല. പക്ഷേ എല്ലാവരും ആഗ്രഹിക്കുന്നത് അദ്ദേഹം പാര്‍ട്ടിയെ നയിക്കണമെന്നാണ്,’ ഖുര്‍ഷിദ് പറഞ്ഞു. നേരത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ഇതേ അഭിപ്രായവുമായി രംഗത്തുവന്നിരുന്നു.

Chandrika Web: