പൂനെ: കോണ്‍ഗ്രസിനേയും, പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പുകഴ്ത്തി എന്‍. സി.പി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്.
രാഹുല്‍ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞെന്നും അദ്ദേഹത്തിന് നേതൃഗുണമുണ്ടെന്നും പറഞ്ഞ പവാര്‍ മോദിയില്‍ നേതൃഗുണം നഷ്ടമായെന്നും വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷമായി രാഹുല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ജനങ്ങളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഈ നേതൃഗുണം പ്രകടമാക്കിയാല്‍ കോണ്‍ഗ്രസിന് ശോഭനമായ ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും പവാര്‍ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന് മാത്രമേ ബി.ജെ.പിയെ നേരിടാനുള്ള കരുത്തുള്ളൂവെന്ന് പറഞ്ഞ പവാര്‍ പ്രധാനമന്ത്രി മോദി ടീം വര്‍ക്കില്‍ വിശ്വസിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
രാജ്യം ഭരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം എന്നാല്‍ മോദിക്ക് ഇതില്ല. രാഷ്ട്രീ എതിരാളികള്‍ക്കെതിരെ വ്യക്തിപരമായ ആരോപണമുന്നയിക്കുന്ന മോദിയുടെ ശൈലി നല്ല ഗുണമല്ല, ഇത് മാറ്റത്തിന്റെ ഘട്ടമാണെന്നും കാര്യങ്ങള്‍ മാറുമെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും പവാര്‍ പറഞ്ഞു.
- 7 years ago
chandrika